ജൂലൈ 17-ന് യു.പി.എഫ്. യു.എ.ഇ ഒരുക്കുന്ന സംഗീത നിശ.
യു.എ.ഇ-യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായ യു.പി.എഫ് സംഘടിപ്പിക്കുന്ന സംഗീത നിശ, ജൂലൈ 17-ന് വൈകുന്നേരം 7.00 മണിക്ക് ആരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ സംഗീത സന്ധ്യയ്ക്ക് വേദിയാകുന്നത് ഷാർജാ വർഷിപ്പ് സെൻറർ മെയിൻ ഹാളാണ്. പ്രസ്തുത ചടങ്ങിൽ, യു.പി.എഫ് വോയിസ് എന്ന വാർത്താ പത്രിക ഔദ്യോഗികമായി പ്രകാശിപ്പിക്കും. യു.എ.ഇ-യിലെ ഗായകപ്രതിഭകളെ അണിനിരത്തി ഒരുക്കുന്ന ഈ സംഗീത വിരുന്ന്, ലേഖകൻ ടി.വി, ക്രിസ്ത്യൻ ലൈവ് & എബനേസർ ഓൺലൈൻ മീഡിയ എന്നീ ഫേസ്ബുക് യൂട്യൂബ് പേജുകളിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്.