About UPF UAE
The United Pentecostal Fellowship is the largest Pentecostal organization in the Middle East.
Among the Malayalees who crossed the sea to earn a living, those with the Pentecostal experience started small gatherings. Such gatherings later grew into numerous churches. The UPF was started in 1982 as a transformation in unity of such churches in Dubai and Sharjah.
Initially, the UPF was a congregation of churches in Dubai and Sharjah only. But in 2019, UPF expanded to every emirate of the UAE. UPF UAE is currently a forum of 66 churches in the UAE.
UPF UAE is also a platform that brings the Pentecostal community together under one umbrella, with absolute fidelity to the divine principles.
Strengthening the unity and friendship between churches and believers, and implementing things that contribute to their various upliftment is also the hallmark of UPF UAE.
Along with the proclamation of the Gospel, united conventions, student camps for the benefit of the children, Talent Day for church members’ to sharpen their talents, book fairs, and various charitable activities within and outside the country are just some of the activities of UPF UAE.
With the grace of God, the success of the activities here is also due to the religious harmony and generosity of the rulers of the UAE. May God continue to bless the activities of UPF UAE and those who lead UPF UAE.
About UPF UAE
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ഐക്യവേദി യാണ് യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ്.
ജീവസന്ധാരണത്തിനായി കടൽ കടന്ന് മരുഭൂമിയിൽ എത്തിയ മലയാളികൾക്കിടയിൽ പെന്തക്കോസ്ത് അനുഭവം ഉള്ളവർ ചെറിയ ചെറിയ കൂടിവരവുകൾ ആരംഭിച്ചു. ഇത്തരം കൂടി വരവുകൾ പിന്നീട് ധാരാളം സഭകൾ ആയിട്ട് വളർന്നു. ദുബായിലും ഷാർജയിലും ഉള്ള ഇത്തരം സഭകളുടെ ഐക്യതയുടെ രൂപാന്തരണം ആയ UPF 1982 ആരംഭിച്ചു.
തുടക്കത്തിൽ UPF ദുബായിലും ഷാർജയിലുംമാത്രം ഉള്ള സഭകളുടെ കൂട്ടായ്മ ആയിരുന്നു. എന്നാൽ 2019 UPF UAE യുടെ എല്ലാ എമിറേറ്റ്ലും ആരംഭിക്കുക ഉണ്ടായി. ഇപ്പോൾ യുഎഇയിൽ ഉള്ള 66 സഭകളുടെ ഐക്യവേദിയാണ് UPF UAE.
ദൈവീക പ്രമാണങ്ങളോട് തികച്ചും വിശ്വസ്തത പുലർത്തികൊണ്ട് പെന്തക്കോസ്ത് സമൂഹത്തെ ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തുന്ന ഒരു വേദി കൂടിയാണ് UPF UAE.
സഭകളും വിശ്വാസികളും തമ്മിലുള്ള ഐക്യതയും സൗഹൃദവും ബലപ്പെടുത്തുക, അവരുടെ വിവിധങ്ങളായ ഉന്നതിക്കും സഹായകരമാക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുക എന്നിവയും UPF UAE യുടെ മുഖമുദ്രയാണ്.
സുവിശേഷ ഘോഷണതോടൊപ്പം ഐക്യ കൺവെൻഷനുകൾ, കുട്ടികൾക്ക് ഏറെ പ്രയോജനകരമായ സ്റ്റുഡൻസ് ക്യാമ്പുകൾ, സഭ അംഗങ്ങളുടെ താലന്തുകളുടെ മാറ്റുരയ്ക്കുന്ന Talent Day, ബുക്ക് ഫെയറുകൾ, രാജ്യത്തിനകത്തും പുറത്തുമായി ചെയ്യുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ UPF UAE യുടെ പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.
ദൈവ കൃപക്കൊപ്പംതന്നെ യുഎഇയുടെ ഭരണാധികാരികളുടെ മതസൗഹാർദ്ദത്തിലൂന്നിയുള്ള സഹകരണവും അവരുടെ വിശാലമനസ്കതയും ആണ് ഇവിടെയുള്ള പ്രവർത്തനങ്ങളുടെ വിജയ ഹേതു. തുടർന്നുംUPF UAE യുടെ പ്രവർത്തനങ്ങളെയും, UPF UAE യെ നയിക്കുന്നവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.