Archive: 2021

17

Jul2021
ദുബായ്: സർവ്വനാശകാരിയായ കോവിഡിനു മുൻപിൽ പലരും പകച്ചു നിന്നപ്പോൾ; സഹജീവികളെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തുവാൻ ഭയലേശമെന്യേ അക്കാഫിനൊപ്പം പ്രവർത്തിച്ച ബ്ലസ്സൻ ഡാനിയേലിനെ; സഹപോരാളികൾക്കും, സമാന സംഘടനാ പ്രവർത്തകർക്കും ഒപ്പം അക്കാഫും ദുബായ് ഗവണ്മെന്റും ആദരിച്ചു. അക്കാഫ് വോളണ്ടിയർ ആയി ബ്ലസൻ ഡാനിയേൽ മികച്ച സേവനം ആയിരുന്നു കാഴ്ച്ചവെച്ചത്. കോവിഡ് ബാധിതർക്ക് ഐസലേഷനും, ചികിൽസാ സേവനങ്ങളും ഉറപ്പാക്കുകയും; വീടുകളിൽ ക്വാറന്റൈനുകളിൽ കഴിയേണ്ടി വന്നവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും; ... Read More
July 17, 2021philipshine

17

Jul2021
യു.എ.ഇ-യിലെ പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായ യു.പി.എഫ് സംഘടിപ്പിക്കുന്ന സംഗീത നിശ, ജൂലൈ 17-ന് വൈകുന്നേരം 7.00 മണിക്ക് ആരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ സംഗീത സന്ധ്യയ്‌ക്ക്‌ വേദിയാകുന്നത് ഷാർജാ വർഷിപ്പ് സെൻറർ മെയിൻ ഹാളാണ്. പ്രസ്തുത ചടങ്ങിൽ, യു.പി.എഫ് വോയിസ് എന്ന വാർത്താ പത്രിക ഔദ്യോഗികമായി പ്രകാശിപ്പിക്കും. യു.എ.ഇ-യിലെ ഗായകപ്രതിഭകളെ അണിനിരത്തി ഒരുക്കുന്ന ഈ സംഗീത വിരുന്ന്, ലേഖകൻ ടി.വി, ക്രിസ്ത്യൻ ലൈവ് & എബനേസർ ... Read More
July 17, 2021philipshine

17

Jul2021
യു. പി. എഫ്. യു. എ. ഇ. ഒരുക്കുന്ന ബൈബിൾ പ്രശ്നോത്തരി 2021; ജുലൈ 20, രാവിലെ 9:00 മണിക്ക് ആരംഭിക്കും. ഏതെങ്കിലും സാഹചര്യവശാൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കാഞ്ഞ ആരെങ്കിലും ഇനിയും അവശേഷിക്കുന്നുവെങ്കിൽ ജുലൈ 10 ശനിയാഴ്ച്ചവരെ അവസരം ഒരുക്കിയിരിക്കുന്നു. ഈ സുവർണാവസരം പരമാവധി വിനിയോഗിക്കുവാൻ ഈ അറിയിപ്പ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.
July 17, 2021philipshine