കോവിഡ് പോരാട്ടം : ബ്ലസ്സൻ ഡാനിയേലിനു അക്കാഫിന്റെ ആദരം.
ദുബായ്: സർവ്വനാശകാരിയായ കോവിഡിനു മുൻപിൽ പലരും പകച്ചു നിന്നപ്പോൾ; സഹജീവികളെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്തുവാൻ ഭയലേശമെന്യേ അക്കാഫിനൊപ്പം പ്രവർത്തിച്ച ബ്ലസ്സൻ ഡാനിയേലിനെ; സഹപോരാളികൾക്കും, സമാന സംഘടനാ പ്രവർത്തകർക്കും ഒപ്പം അക്കാഫും ദുബായ് ഗവണ്മെന്റും ആദരിച്ചു. അക്കാഫ് വോളണ്ടിയർ ആയി ബ്ലസൻ ഡാനിയേൽ മികച്ച സേവനം ആയിരുന്നു കാഴ്ച്ചവെച്ചത്. കോവിഡ് ബാധിതർക്ക് ഐസലേഷനും, ചികിൽസാ സേവനങ്ങളും ഉറപ്പാക്കുകയും; വീടുകളിൽ ക്വാറന്റൈനുകളിൽ കഴിയേണ്ടി വന്നവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും; വാക്സിനേഷൻ സെന്ററുകളിൽ സാധ്യമായ സേവനങ്ങൾ നൽകുകയും; ഓക്സിജൻ എത്തിക്കുകയും ചെയ്ത അക്കാഫിന്റെ എല്ലാ സന്നദ്ധ സേവന രംഗങ്ങളിലും നിറസാന്നിദ്ധ്യം ആയിരുന്നു ബ്ലസ്സൻ ഡാനിയേൽ.
ഇൻഡ്യൻ കോൺസുലേറ്റ്; ദുബായ് ഹെൽത്ത് അതോരിറ്റി; കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോരിറ്റി; ദുബായ് പോലീസ് എന്നിങ്ങനെ സർക്കാർ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശാലോം ഏ. ജി. ഷാർജയിലെ മെമ്പറും; യു. പി. എഫ്. യു.എ.ഇ.-യുടെ ജോയ്ന്റ് സെക്രട്ടറിയുമായ ബ്ലസൻ ഡാനിയേൽ ലേഖകൻ ടി വി യുടെ യു. എ. ഇ. കോർഡിനേറ്റർമാരിൽ ഒരാൾകൂടി ആണ്. അദേഹത്തിന്റെ നിർലോഭസേവനങ്ങൾക്ക് അർഹമായ ആദരം ലഭിച്ചതിൽ; ലേഖകൻ ടി.വി. അഭിമാനിക്കുന്നു.